അങ്ങനെ B S IV വാഹനങ്ങൾ ഒരുവിധം വിറ്റും അവയുടെ Registration നടത്തിയും മാർച്ച് 31 കടന്നു പോയി .കൊറോണ ഉയർത്തിയ ലോക്ക് ഡൌൺ ഭീഷണിയും സുപ്രീം കോടതിയുടെ നിരബന്ധവും ഈ പ്രവർത്തി എളുപ്പത്തിലാക്കി .കേന്ദ്ര മോട്ടോർ വാഹന നിയമത്തിലാണ് ഏപ്രിൽ ഒന്നാം തീയതി മുതൽ ബസ് 4 വാഹങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്യുവാൻ കഴിയില്ല എന്ന നിയമം ഉൾകൊള്ളിച്ചത് .ആയതു പ്രകാരം ഈ ദിവസത്തിന്റെ ശേഷം B S VI വാഹനങ്ങൾ മാത്രമേ വിൽക്കണോ രജിസ്റ്റർ ചെയ്യുവാനോ പാടുള്ളൂ എന്ന നിബന്ധന കൊണ്ടു വന്നത് . എന്നാൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ കട്ട് ഓഫ് തീയതി മെയ് മാസം വരെ നീട്ടണം എന്നാവശ്യപ്പെട്ട് വാഹന വില്പനക്കാരുടെ സംഘടനാ സുപ്രീം കോടതിയെ സമീപിച്ചിരുന്നു .എന്നാൽ വഴങ്ങിയില്ല .നേരത്തെ 2018 ൽ ഒറിജിനൽ പരാതിയിൽ സുപ്രീം കോടതി തന്നെ യാണ് ഈ ദിവസത്തിന് ശേഷം BS IV വാഹനങ്ങൾ വിൽക്കുന്നതിന് വിലക്ക് കല്പിച്ചതു .ആയതു കൊണ്ടാണ് ഈ കാര്യത്തിൽ ഗവർമെന്റ് നിര്ബന്ധ ബുദ്ധി സ്വീകരിച്ചത് .സുപ്രീം കോടതി യെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 10 % Un Sold വാഹനങ്ങൾ ,ലോക്ക് ഡൌൺ കാലാവധിക്ക് ശേഷവും വിൽക്കുവാൻ ഡീലർമാർക്ക് അനുവാദം നൽകിയിട്ടുണ്ട് .കൂടാതെ വില്പന നടത്തിയിട്ടും Registration നടപടികൾ R T ഓഫീസിൽ പൂർത്തിയാക്കാത്ത വാഹങ്ങളും ഈ കാലയളവിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് ,
നേപ്പാൾ ,ബംഗ്ളദേശ് ,ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും
വാഹന നിർമാതാക്കളുടെ അടുത്ത് ഒട്ടനവധി വാഹനങ്ങൾ വിൽക്കാൻ കഴിയാതെ ബാക്കി വന്നിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .അത്തരം വാഹനങ്ങൾ .നേപ്പാൾ ,ബംഗ്ളദേശ് ,ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി പദ്ധതി .എന്നാൽ അവിടങ്ങളിൽ B S IV വാഹനങ്ങൾ ഡിമാൻഡ് ഇല്ല എന്നുള്ളതാണ് പ്രതികൂല ഘടകം .ഈ രാജ്യങ്ങളിൽ ഇപ്പോഴും BS II, III നിലവാരത്തിന് തുല്യമേ ആയിട്ടുള്ളു ,ഏതാണ്ട് 6000 കോടി രൂപ വില മതിക്കുന്ന , വിവിധ തരം വാഹനങ്ങൾ ആണ് രാജ്യത്തു പലയിടത്തായി കെട്ടിക്കിടക്കുന്നത് .കോവിഡ് മൂലം വന്ന അപ്രതീക്ഷിത ലോക്ക് ഡൌൺ ആണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത് .
6000 കോടി വിലമതിക്കുന്ന വില്കാത്ത വാഹനങ്ങൾ
ഏതാണ്ട് 6 100 കോടി രൂപ വില മതിക്കുന്ന , വിവിധ തരം വാഹനങ്ങൾ ആണ് രാജ്യത്തു പലയിടത്തായി കെട്ടിക്കിടക്കുന്നത് .കോവിഡ് മൂലം വന്ന അപ്രതീക്ഷിത ലോക്ക് ഡൌൺ ആണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത് ,
Comments